vyapari

മാഹി: മാഹി മുൻസിപ്പാലിറ്റിയിൽ സ്ഥിരം കമ്മീഷണറെ നിയമിക്കാത്തതിലും യൂസർ ഫീ കൊള്ളയിലും പ്രതിഷേധിച്ച് 16 ന് വ്യാപാരബന്ദ് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. ഉദ്യോഗസ്ഥരുടെ അവധി അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ ലൈസൻസ് പുതുക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ വർഷത്തെ ലൈസൻസ് പോലും ഇതുവരെ നൽകിയിട്ടില്ലെന്നും ചെയർമാൻ കെ.കെ.അനിൽകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജനനമരണ സർട്ടിഫിക്കറ്റും വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും നഗരസഭ നൽകുന്നില്ല. മുൻസിപ്പൽ മൈതാനവും ഫിഷറീസ് കോമ്പൗണ്ടും ഹാർബർ റോഡും വാഹന പാർക്കിംഗിന് വേണ്ടി തുറന്ന് കൊടുക്കുക, മുൻസിപ്പാലിറ്റിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തിയാണ് സമരം. ഷാജി പിണക്കാട്ട് , ഷാജു കാനം,കെ.കെ.ശ്രീജിത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു