
കണ്ണൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥിന് ഇരിക്കൂർ മണ്ഡലത്തിലായിരുന്നു ഇന്നലെ. ആലക്കോട് ടൗണിൽ ഉത്തരമേഖലാ ഉപാദ്ധ്യ ക്ഷ ആനിയമ്മ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് സിജി ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ആലക്കോട് മണ്ഡലം അദ്ധ്യക്ഷൻ പി.വി.റോയ് സ്ഥാനാർത്ഥിയെ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരൻ, ജില്ലാ വൈസ് പ്രസിഡന്റ് അജികുമാർ കരിയിൽ, ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് സഞ്ചു കൃഷ്ണകുമാർ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് അരുൺ തോമസ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പി.വി. ബാലൻ, എൻ.ഡി.എ ഇരിക്കൂർ നിയോജകമണ്ഡലം ചെയർമാൻ എം.പി. ജോയ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചീക്കാട്, മാമ്പൊയിൽ, രയരോം, തേർത്തല്ലി, വെള്ളാട്, കരുവഞ്ചാൽ, പോത്തുകുണ്ട്, നടുവിൽ, കുളത്തൂർ, ചുഴലി, പരിപ്പായി, ശ്രീകണ്ഠപുരം, കൂട്ടുമുഖം, ഐച്ചേരി, എരുവേശി, പൂപ്പറമ്പ്, ചന്ദനക്കാംപാറ, പൈസകരി, കോളിത്തട്ട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉളിക്കലിൽ സമാപിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.