
കാഞ്ഞങ്ങാട്: മധുരമ്പാടി ശ്രീ മുത്തപ്പൻ മടപ്പുര മഹോത്സവം 23മുതൽ 25 വരെ നടക്കും. മഹോത്സവത്തിന്റെ ഭാഗമായി മാതൃസമിതി ഇറക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പുല്ലൂർ മധുരമ്പാടി ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായാണ് മാതൃസമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ഇറക്കിയത്. ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. മുഖ്യരക്ഷാധികാരി പത്മനാഭ മധുരമ്പാടി തായർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എ.ദാമോദരൻ, ഭരണസമിതി പ്രസിഡന്റ് എ.കുഞ്ഞിരാമൻ, ഭരണസമിതി സെക്രട്ടറി രഘുനാഥൻ മാതൃസമിതി പ്രസിഡന്റ് ടി.വി.ജാനകി ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കുമാർ, പി.ടി.വി.മഞ്ജുഷ ,ടി.ചന്ദ്രിക എന്നിവർ സംസാരിച്ചു.