
ബേക്കൽ : സമഗ്ര ശിക്ഷ കേരളം കാസർകോട് ബേക്കൽ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഉദുമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ നിഹ ഫാത്തിമയുടെ വീട്ടിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു .ബേക്കൽ ബി.ആർ.സി പരിധിയിലെ ഭിന്നശേഷി കുട്ടികളുടെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രോജ്ര്രക് ഓഫീസർ പ്രകാശൻ ബി.ആർ.സി തല ഗൃഹസന്ദർശനം ഉദ്ഘാടനം ചെയ്തു. ബേക്കൽ എ.ഇ.ഒ കെ.അരവിന്ദ,സ്‌കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ , ബ്ലോക്ക് പ്രൊജക്ട് കോ ഓഡിനേറ്റർ കെ.എം.ദിലിപ് കുമാർ, പരിശീലകൻ സനിൽ കുമാർ വെള്ളുവ , വിസ്മയ എന്നിവർ സംസാരിച്ചു. ബി.ആർ.സി പരിധിയിലെ മുഴുവൻ ദിന്നശേഷി കുട്ടികളുടെയും വീടുകൾ പ്രവർത്തകർ സന്ദർശിക്കും.