
കണിച്ചാർ: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കണിച്ചാർ കാപ്പാട് സാംസ്കാരിക വേദി ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം കുടുംബ സംഗമവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ വിശിഷ്ടാതിഥിയായി.സെക്രട്ടറി തോമസ് കുന്നുംപുറം,ബി.കെ.ശിവൻ ,എം.വി.മുരളീധരൻ ,പി.എൻ.രതീഷ്, ടി.ആർ.പ്രസാദ്, പ്രജിത്ത് പൊന്നോൻ ,അജന്യ രാജ്, മാളവിക ബാബു സംസാരിച്ചു. സാംസ്കാരിക വേദി വനിതാവേദി അംഗങ്ങൾ സംഗീതശില്‌പം അവതരിപ്പിച്ചു. വിവിധ സാംസ്കാരിക പരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.