korom

പയ്യന്നൂർ : കോറോം രക്തസാക്ഷി ബെമ്പിരിഞ്ഞൻ പൊക്കന്റെ പുനർനിർമ്മിച്ച സ്തൂപത്തിന്റെ അനാഛാദനം സി പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി. വി. രാജേഷ് നിർവഹിച്ചു. പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ കമ്മറ്റിയംഗം സി. കൃഷ്ണൻ പതാക ഉയർത്തി.ജാഥാ ലീഡർ എം. അമ്പുവിന് പതാക കൈമാറി ദിനാചരണ കമ്മിറ്റി ചെയർമാൻ എം.രാമകൃഷ്ണൻ പതാക ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.വി.വി. ഗിരീഷ് കുമാറിന് കൈമാറി കൊടിമര ജാഥ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി നഗറിൽ പതാക എ.വി.കുഞ്ഞിക്കണ്ണനും കൊടിമരം കോടൂർ രാഘവനും ഏറ്റുവാങ്ങി. ഇ.പി.കൃഷ്ണൻ നമ്പ്യാർ പതാക ഉയർത്തി.