cpiml

കണ്ണൂർ:മുസ്ലീം ജനവിഭാഗങ്ങളെ ശത്രുപക്ഷത്ത് നിർത്തി ഹിന്ദുത്വ ധ്രുവീകരണം ലക്ഷ്യം വച്ച് നിർമ്മിച്ച 'കേരള സ്റ്റോറി തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള സഭാ സദസ്സുകളിൽ പ്രദർശ്ശിപ്പിക്കുന്നത് നിർത്തിവെക്കണമെന്ന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ ആവശ്യപ്പെട്ടു.ലോക സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വ ഫാസിസത്തിന്റെ ഗൂഡ നീക്കത്തിൽ സഭാ വിശ്വാസികൾ പെട്ടു പോകരുത്. ഹിന്ദുത്വ നവ ഫാസിസം മണിപ്പൂരിലടക്കം രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കൃസ്ത്യൻ സമൂഹത്തെ വലിയ തോതിൽ അക്രമിക്കുകയും ആരാധനാലയങ്ങൾ തകർക്കപ്പെട്ടതിന്റെയും അനുഭവങ്ങളുണ്ടായിട്ടും സഭയിലെ യുവാക്കളെയും ,വിദ്യാർത്ഥികളെയും ഹിന്ദുത്വ ഫാസിസത്തിന്റെ കർസേവകരാക്കുകയാണ് കത്തോലിക്കാ നേതൃത്വം. മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കാത്ത 'കേരള സ്റ്റോറി ' യുടെ പ്രദർശ്ശനത്തിൽ നിന്ന് വിശ്വാസികൾ വിട്ടുനിൽക്കണമെന്നും ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.