
പാനൂർ: വടകര മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി ആർ.പ്രഫുൽ കൃഷ്ണയുടെ കൂത്തുപറമ്പ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം ഇന്നലെ കരിയാട് പടന്നക്കരയിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.പി. ശ്രീശൻ ഉദ്ഘാടനം ചെയ്തു. വിനു കരിയാട് അദ്ധ്യക്ഷത വഹിച്ചു.കരിയാട്, പുതുശേരിമുക്ക് , പെരിങ്ങത്തൂർ , മുക്കിൽ പീടിക, കടവത്തൂർ, പാലത്തായി , ഈസ്റ്റ് എലാങ്കോട് ,പുത്തൂർ മടപ്പുര, കൈവേലിക്കൽ ,കൂറ്റേരി, , വള്ളങ്ങാട്, മുത്താറി പീടിക എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പത്തായക്കുന്നിലെത്തി ഉച്ചഭക്ഷണം കഴിച്ചു.തുടർന്ന് മൂന്നുമണിക്ക് ആരംഭിച്ച പ്രചരണപര്യടനം കോട്ടയം പൊയിൽ, പൂക്കോട് ,ആമ്പിലാട് , തൊക്കിലങ്ങാടി , മൂരിയാട്, കാര്യാട്ടുപുറം, കൂറ്റേരി പൊയിൽ,കണ്ണവം കോളനി, മഞ്ഞാമ്പുറം വഴി ചെറുവാഞ്ചേരി ടൗണിൽ സമാപിച്ചു.