oppana-

ചെറുവത്തൂർ: 'കുങ്കുമ പൂവിൻ നിറമുള്ള ചെങ്കൊടി പാറുന്ന നാട്ടിൽ, ഇടത് ഭരണത്തിൽ വളരുന്ന കേരളനാട്...'- മൊഞ്ചുള്ള ഒപ്പനശീലുകളിലും പ്രചാരണം കൊഴുക്കുകയാണ് .പല തരത്തിലുള്ള തിരഞ്ഞെടുപ്പ് ഗാനങ്ങൾക്കിടയിൽ വേറിട്ട അനുഭവമാണ് ഈ ഒപ്പന.

കാസർകോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.വി ബാലകൃഷ്ണന് വേണ്ടി ജനാധിപത്യ മഹിളാ അസോസിയേഷൻ കുറ്റിവയൽ കിഴക്ക് യൂണിറ്റിലെ കലാകാരികളാണ് ഒപ്പന അവതരിപ്പിക്കുന്നത്. രതീഷ് ബാബു മുഴക്കോം വരികൾ ചിട്ടപ്പെടുത്തിയത് ആണ്. പ്രളയവും കൊവിഡും അടക്കമുള്ള ദുരന്തങ്ങളിൽ ഒപ്പം നിന്ന പിണറായി സർക്കാരിന്റെ നിരവധിയായ നേട്ടങ്ങൾ എടുത്തുപറയുന്നതാണ് ഒപ്പനപ്പാട്ടിന്റെ വരികൾ. സവിത സുനീഷ്, ആവണി സുനീഷ്, ആശ ദിജേഷ് എന്നിവരാണ് പാടുന്നത്. എം.പ്രേമലത, പി.നിഷ, രജിത, രാഗിണി, സുമ, രമ്യ, ആശ, ദിവ്യ, പുഷ്പ, കുട്ടികളായ ദിയ, ദേവനന്ദ എന്നിവർ അരങ്ങിൽ ഒപ്പന വേഷം അണിഞ്ഞു ചുവടുകൾ വെക്കുന്നു. വീട്ടമ്മമാരും നേരത്തെ തിരുവാതിരയും കൈെകൊട്ടിക്കളിയും അവതരിപ്പിച്ചു പരിചയ സമ്പന്നരായവരും ഈ കൂട്ടത്തിലുണ്ട്. മാണിയാട്ട്, തോട്ടുമ്പുറം, കുറ്റി വയൽ, എരിഞ്ഞിക്കീൽ, കുണ്ടുപടന്ന, കാവുംചിറ, കണ്ണംങ്കൈ എന്നിവിടങ്ങളിൽ ഇതിനകം രാഷ്ട്രീയ ഒപ്പന അവതരിപ്പിച്ചു.