
വെള്ളരിക്കുണ്ട് :പരപ്പ റോട്ടറി ക്ലബ്ബിന്റെ സ്നേഹ വീടിന്റെ താക്കോൽദാനം 15ന് വൈകുന്നേരം 5ന് നടക്കും പരപ്പ റോട്ടറി ക്ലബ്ബ് കേരള ബിൽഡേഴ്സിന്റെ സഹകരണത്തോടെ പരപ്പ ക്ലായിക്കോടുള്ള രാജീവിന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണം പൂർത്തിയായി.റോട്ടറി ഡിസ്ട്രിക് ഗവർണർ ഡോ.സേതു ശിവശങ്കറും കേരള ബിൽഡേഴ്സ് മാനേജിംഗ്ഡയറക്ടർ അഡ്വ.ബെന്നി പാലക്കുടിയും ചേർന്ന് താക്കോൽദാനം ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.സജീവ് മറ്റത്തിൽ അദ്ധ്യക്ഷത വഹിക്കും. പ്രൊജക്റ്റ് ചെയർമാൻ ജോയി പാലക്കുടിയിൽ ,വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ സിൻജോ ജോസ് പ്രസംഗിയ്ക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ഡോ.സജീവ് മറ്റത്തിൽ, ജോയി പാലക്കുടിയിൽ, കെ.സന്തോഷ് കുമാർ ,റോയി ജോർജ്, കെ.ഗോപി, സി.വി അജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.