
പാനൂർ:കോൺഗ്രസ് സർക്കാരിന്റെ കാലത്ത് രാജ്യത്ത് അഴിമതികളുടെ ഘോഷയാത്രയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് വി.പി ശ്രീപത്മനാഭൻ പറഞ്ഞു.എൻ.ഡി.എ എലാങ്കോട് മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ എലാങ്കോട് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ വിവിധ മേഖലകളിൽ അവയ്ക്ക് അനുയോജ്യമായ കൃത്യമായ പദ്ധതികൾ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്നു.രാജ്യം മുഴുവൻ തീവ്രവാദി ആക്രമണങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എം.രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ഷിജിലാൽ പ്രസംഗിച്ചു.ഏരിയപ്രസിഡന്റ് പി സുരേന്ദ്രൻ ,നഗരസഭാ കൗൺസിലർ കെ.പി.സുഖില,കെ.കെ.ചന്ദ്രൻ ,ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എം.കെ.രാജീവൻ ,ജന സെക്രട്ടറി കെ.ചിത്രൻ ,കെ.പ്രകാശൻ ,ടി.കെ.രാജേഷ് എന്നിവർ സംബന്ധിച്ചു.പി. സജീവൻ സ്വാഗതവും ജിനിൽകുമാർ നന്ദിയും പറഞ്ഞു.