subratho

തൃക്കരിപ്പൂർ: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സുബ്രതോ കപ്പ് സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റിനുള്ള പരിശീലന ക്യാമ്പിന് തൃക്കരിപ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമിട്ടു.

പി.ടി.എയുടെ നേതൃത്വത്തിലുള്ള പരിശീലന ക്യാമ്പ് ചന്തേര പോലീസ് ഇൻസ്‌പെക്ടർ ജി.പി.മനുരാജ് ഉദ്ഘാടനം ചെയ്തു. ഒരു മാസം നീളുന്ന ക്യാമ്പ് രാവിലെ 6.30 മുതൽ 8.30 വരെയാണ് ക്രമീകരിച്ചിട്ടുള്ളത്. അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ചടങ്ങിൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ.ജി.നൂറുൽ അമീൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ഇ.കെ.ബൈജ, കായികാദ്ധ്യാപകൻ ടി.എം.സിദ്ദീഖ്, സമദ് പേക്കടം, വി.പി.യു.മുഹമ്മദ്, പഴയകാല ഫുട്‌ബോൾ താരങ്ങൾ, പരിശീലകർ തുടങ്ങിയവരും ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഫോൺ: 9074224969 .