
കണ്ണൂർ: കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കിന്റെ ആദ്യ പരിശോധന കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ പൂർത്തിയായി.ചിലവ് നിരീക്ഷക ആരുഷി ശർമ്മയുടെ നേതൃത്വത്തിൽ ആണ് പരശോധന നടന്നത്. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന 12 സ്ഥാനാർഥികളും അവരുടെ വരവ് ചെലവ് രജിസ്റ്റർ, വൗച്ചർ, രസീത് എന്നിവ ഹാജരാക്കി.
മൊത്തം മൂന്നു പരിശോധനകളാണ് നടക്കുന്നത്. രണ്ടാമത്തെ പരിശോധന ഏപ്രിൽ 19 ന് നടക്കും. അവസാന പരിശോധന ഈ മാസം 24 നാണ്.ആദ്യ പരിശോധനയിൽ ചില സ്ഥാനാർത്ഥികളുടെ രജിസ്റ്ററിലെ ചെലവുകൾ ഷാഡോ ഒബ്സർവേഷൻ രജിസ്റ്ററുമായി താരതമ്യം ചെയ്തപ്പോൾ ചെറിയ വ്യത്യാസങ്ങൾ കാണുകയും അത് ശരിയാക്കി സമർപ്പിക്കുവാൻ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു എന്ന് ആരുഷി ശർമ്മ അറിയിച്ചു.