bhinnaseshi

കണ്ണൂർ:ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട പരാതികൾ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 15ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കായി അദാലത്ത് നടത്തും. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, കോളയാട്, മാലൂർ ഗ്രാമ പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കായി കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ രാവിലെ ഒൻപതര മുതൽ ഉച്ചക്ക് രണ്ടുവരെയാണ് അദാലത്ത്. അപേക്ഷിച്ചിട്ട് വർഷങ്ങൾ ആയിട്ടും കാർഡ് ലഭിക്കാത്ത പ്രശ്നം, കാലാവധി കഴിഞ്ഞ കാർഡ് പുതുക്കൽ, അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട പ്രശ്നം, നോട്ട് വെരിഫൈഡ് എന്ന് സ്റ്റാറ്റസ് കാണിക്കുന്ന പ്രശ്നം, യുഡിഐഡിയുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ തുടങ്ങിയവ അദാലത്തിൽ പരിഗണിക്കും. ഭിന്നശേഷിയുള്ള ആളുകൾ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം രേഖകൾ സഹിതം മറ്റൊരാൾക്ക് പങ്കെടുക്കാം. ഫോൺ: 9072302566, 7034124972, 8921725894, 9526214156, 9562484400.