benk-

ചായ്യോത്ത്: കേരള സർക്കാറിന്റെ ധനസഹായത്തോടു കൂടി കൺസ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് തല റംസാൻ, വിഷു ചന്ത കിനാനൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചായ്യോത്ത് സഹകരണ നീതി സൂപ്പർമാർക്കറ്റിൽ തുടങ്ങി. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടയിൽ കോടതി ഉത്തരവ് ഉണ്ടായതിന് പിന്നാലെ തുടങ്ങിയ ചന്ത സാധാരണ ജനത്തിന് ആശ്വാസമായി. അവധി ദിനമായിട്ടും ചന്ത തുടങ്ങുന്നതിന്

സെക്രട്ടറിയും ജീവനക്കാരും ബാങ്കിൽ എത്തുകയായിരുന്നു.

റംസാൻ- വിഷു ചന്ത സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി അനിത, ഇ. രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി രാജൻ കുണിയേരി സ്വാഗതവും വൈസ് പ്രസിഡന്റ് കെ. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.