election

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

കാസർകോട്: വോട്ടിംഗ് യന്ത്രം കമ്മിഷനിംഗ്, പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, പോസ്റ്റൽ ബാലറ്റ്, വീട്ടിൽ വോട്ട്, വോട്ടെടുപ്പ് എന്നിവയ്ക്ക് മുന്നൊരുക്കം തകൃതി. വിവിധ തലത്തിലുള്ള ആസൂത്രണത്തിന് സുതാര്യവും കാര്യക്ഷമവുമായ ഒരുക്കങ്ങൾ നടത്തി വരികയാണെന്ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ വരണാധികാരി കൂടിയായ ജില്ലാകളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്ക് ഇതിനകം ഇലക്ട്രൽ റോൾ കൈമാറി. എപിക് കാർഡ് വിതരണം ചെയ്തു കഴിഞ്ഞു.


ഇ.വി.എം രണ്ടാം റാൻഡമൈസേഷൻ 16ന്

ഇ.വി.എം രണ്ടാം റാൻഡമൈസേഷൻ 16ന് രാവിലെ 10ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടറുടെയും പൊതു നിരീക്ഷകന്റെയും സാന്നിധ്യത്തിൽ നടക്കും. സ്ഥാനാർത്ഥികളോ ഏജന്റുമാരോ പങ്കെടുക്കണം. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും 16ന് രാവിലെ 11ന് സ്‌ട്രോംഗ് റൂം തുറക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇ.വി.എം പ്രത്യേകം അടുക്കി വെയ്ക്കും. ഇ.വി.എം കമ്മീഷനിംഗ് 17ന് രാവിലെ 7 മുതൽ നടത്തും. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ചേർക്കുന്ന പ്രവർത്തനമാണിത്. കമ്മീഷനിംഗ് സമയത്ത് അഞ്ച് ശതമാനം ഇ.വി.എം മോക് പോൾ നടത്തും. അത് പ്രത്യേകമായി രേഖപ്പെടുത്തും.

കമ്മീഷനിംഗ് പൂർത്തിയായാൽ ഇ.വി.എം മെഷീനുകൾ 25ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ തുറക്കുകയുള്ളൂ. വോട്ടെടുപ്പിന് ശേഷം ഇ.വി.എം യന്ത്രങ്ങൾ വിതരണ കേന്ദ്രത്തിൽ തന്നെ സ്വീകരിക്കും. അന്ന് രാത്രി തന്നെ പ്രത്യേകം സ്‌ട്രോംഗ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിൽ ഇ.വി.എം യന്ത്രങ്ങൾ സൂക്ഷിക്കും. ഏഴ് നിയമസഭാ മണ്ഡലങ്ങളുടെയും വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങൾ പ്രത്യേകം സ്‌ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കുക. കേന്ദ്രസേനയുടെയും കേരള സായുധ പോലീസിന്റെയും കനത്ത സുരക്ഷയിലായിരിക്കും ഏപ്രിൽ 26 മുതൽ ജൂൺ നാലു വരെ യന്ത്രങ്ങൾ .