a

ക​ണ്ണൂ​ർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വന്തം പാർട്ടിയുടെ പ്രകടന പത്രിക പോലും വായിക്കാതെയാണ് സംസാരിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. വായിച്ചിരുന്നെങ്കിൽ അതിൽ പൗരത്വ നിയമഭേദഗതിയെ കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് അവകാശപ്പെടില്ലായിരുന്നു. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. അതു കൊണ്ടാണ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ പ്രകടന പത്രികയിൽ ഉൾപ്പെടുത്താതിരുന്നത്. ഇ​ക്കാ​ര്യം പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്ന എം.​എം. ഹ​സ​ന്റെ പ്ര​സ്താ​വന ധി​ക്കാ​ര​പ​ര​വും ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണ്.