
ഇരിട്ടി: ഇരിട്ടി നേരംപോക്ക് റോഡിൽ താലൂക്ക് ആശുപത്രി റോഡിലെ പാനേരി സുബൈദയുടെ വീട്ടിൽ നിന്ന് മേശപ്പുറത്ത് തുണിയിൽ പൊതിഞ്ഞു വെച്ച ഒന്നരപവന്റെ വളയും ടോർച്ചും മോഷണം പോയി. ഒറ്റയ്ക്കായതിനാൽ തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ ഇവർ രാത്രിയിൽ കിടക്കാൻ പോയ തക്കത്തിലാണ് മോഷണമെന്ന് കരുതുന്നു. മേശപ്പുറത്ത് തുണിയിൽ പൊതിഞ്ഞുവെച്ച ഒന്നരപ്പവന്റെ വളയാണ് കള്ളൻ കൊണ്ടുപോയത്. വെള്ളിയാഴ്ച കടയിൽ പോകുമ്പോൾ തുണിയിൽ പൊതിഞ്ഞ് മേശപ്പുറത്ത് വച്ചതായിരുന്നു വള. സുബൈദയുടെ പരാതിയിൽ ഇരിട്ടി സി ഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഒരാഴ്ച മുൻപ് ഇതിനു തൊട്ടടുത്ത വീട്ടിലും മോഷണം നടന്നിരുന്നു. എന്നാൽ അന്ന് മോഷണം പോയത് മുക്കുപണ്ടങ്ങളായിരുന്നു.