
കാസർകോട് : ജോലിക്കിടെ വീണ് പരിക്കേറ്റ കരിച്ചേരിയിലെ പി.വി ഗിരീശന്റെ തട്ടുകടയിലേക്ക് അത്യാവശ്യമായി വേണ്ടിയിരുന്ന ഫ്രിഡ്ജ് നേതാജി ക്യാമ്പസ് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു സമ്മാനമായി വാങ്ങിച്ചു നൽകി. ഒരു മാസം മുമ്പ് നടന്ന പരിപാടിയിൽ വാഗ്ദാനം ചെയ്ത സമ്മാനമാണ് വിഷു തലേന്ന് തട്ടുകടയിൽ എത്തിച്ചുനൽകിയത്.
നേതാജി കോളേജിൽ അദ്ധ്യാപരായിരുന്ന സുനിൽകുമാർ കരിച്ചേരി, രവീന്ദ്രൻ ചേരിപ്പാടി, മണി അത്തിക്കൽ , മാധവൻ തോക്കാനംമൊട്ട ,പൂർവ വിദ്യാർഥികളായ ജയരാജ് ശങ്കരൻകാട്,വി.രതീഷ് ബാബു, പി.വി. ജയദേവൻ എന്നിവരും ചന്തുകുട്ടി പൊഴുതല, ശ്രീകാന്ത് , ഗിരീശന്റെ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു .