
കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രചരണാർത്ഥം മാവുങ്കാൽ കാട്ടുകുളങ്ങരയിൽ നടന്ന കുടുംബസംഗമം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അജാനൂർ മണ്ഡലം പ്രസിഡന്റ് എക്കാൽ കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ മുഖ്യഭാഷണം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ബഷീർ വെള്ളിക്കോത്ത്, ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.പി.വി.സുരേഷ്, അഡ്വ.വി.എം.ജമാൽ, അഡ്വ.ടി.കെ. സുധാകരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.ബാലകൃഷ്ണൻ,സതീശൻ പരക്കാട്ടിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഉമേശൻ കാട്ടുകുളങ്ങര, നാരായണൻ എക്കാൽ, എ.വി.വേണുഗോപാൽ, മഹിളാ കോൺഗ്രസ് നേതാക്കളായ രമ വെള്ളിക്കോത്ത്, സിന്ധു ബാബു, വിമല കുഞ്ഞികൃഷ്ണൻ, യു.ഡി.എഫ് ബൂത്ത് കമ്മിറ്റി കൺവീനർ പ്രകാശൻ മൊട്ടമ്മൽ എന്നിവർ സംസാരിച്ചു.