
നീലേശ്വരം: സ്വാതന്ത്ര്യ സമരസേനാനിയും മുൻ ആരോഗ്യ-സഹകരണ വകുപ്പ് മന്ത്രിയുമായ എൻ.കെ.ബാലകൃഷ്ണന്റെ 28ാം ചരമ ദിനാചരണം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡി.സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ, ഡി.സി സി മെമ്പർ എം.രാധാകൃഷ്ണൻ നായർ, എൻ.എസ്.സി ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ, എം.വി.ഭരതൻ, കമലാക്ഷൻ കോറോത്ത്, രവീന്ദ്രൻ കൊക്കോട്ട്, അനൂപ് ഓർച്ച ,. സി. സുനിൽ കുമാർ , കെ.വി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.