
തൃക്കരിപ്പൂർ:ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ വെളിച്ചം പരിപാടിയുടെ ഭാഗമായി പുസ്തക കണിയൊരുക്കി . നാടക സംവിധായകൻ അനിൽ നടക്കാവ് ഉദ്ഘാടനം ചെയ്തു.. ചടങ്ങിൽ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് വി.എം മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ബാലവേദി കൂട്ടുകാരായ അൻഷിക, വൈഗ ലക്ഷ്മിറിയ പ്രശാന്ത്, വി.എം.അമേയ, അമേയ ഗിരീഷ്, എം.ശ്രീനന്ദ , വി.എം.ആരാധ്യ ,എം.വി.നയന,ഹരിനന്ദ്, ഇഷാൻമഹേഷ്, വേദ പ്രശാന്ത് പി.ആദിഷ്ടി,ടി.സായൂഷ് ,അൻവിദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു വനിതവേദി കൺവീനർ മിസ്ദ സി.സന്തോഷ്, പ്രസിഡന്റ് ജിജിന, വായനാവെളിച്ചം കൺവീനർ എം.പ്രിയാ , സബ്ന സജി, ടി.തമ്പാൻ, സി സന്തോഷ് കുമാർ സംസാരിച്ചു.
സെക്രട്ടറി പി. രാജഗോപാലൻ.സ്വാഗതവും ലൈബ്രറിയൻ ടി.ബീന നന്ദിയും പറഞ്ഞു.