
തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രീകൃഷ്ണക്ഷേത്രത്തിലെ വിഷുമഹോത്സവത്തിന് പൂന്തോട്ടത്തിൽ പുടയരില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സുദേവ് നമ്പൂതിരി കൊടിയേറ്റി. തുടർന്ന് കലാപരിപാടികളുടെ ഉദ്ഘാടനം വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പത്മശ്രീ പുരസ്കാരം നേടിയ ഇ.പി.നാരായണൻ പെരുവണ്ണാനെ ആദരിച്ചു. ആഷസ് സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും സംഗീതാർച്ചന,നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറി .ഇന്നു രാത്രി 7 മുതൽ പ്രദേശവാസികളുടെ വിവിധകലാപരിപാടികളും മെഗാ തിരുവാതിരയും നടക്കും. നാളെ രാത്രി ഏഴിന് മാന്ധംകുണ്ട് മഹാവിഷ്ണു ക്ഷേത്രപരിസരത്തു നിന്നും കാഴ്ചവരവും തുടർന്ന് പൂരക്കളിയും അരങ്ങേറും. 18ന് വൈകിട്ട് അഞ്ചിനും രാത്രി എട്ടിനും തിടമ്പുനൃത്തവും 19ന് രാവിലെ ഒമ്പതിന് ആറിട്ടോടു കൂടി ഉത്സവം സമാപിക്കും.