
ഉദുമ: നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്നത് അംബേദ്കറുടെ പാതയാണെന്ന് കാസർകോട് പാർലിമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥനാർത്ഥി എം.എൽ.അശ്വിനി പറഞ്ഞു. ആനുകൂല്യങ്ങളുടെ വിതരണത്തിലോ പദ്ധതികളുടെ നിർവ്വഹണത്തിലോ യാതൊരു വിവേചനം ഇല്ലാത്ത സർക്കാരാണ് നരേന്ദ്രമോദിയുടെതെന്നും അംബേദ്കർ ജയന്തി ദിനത്തിൽ ഉദുമ നിയോജക മണ്ഡലത്തിലെ അരമങ്ങാനത്തെ പ്രചരണ പരിപാടിയിൽ അവർ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതോടൊപ്പം ദുർബല ദരിദ്ര ജനവിഭാഗങ്ങളുടെ ശാക്തീകരണം ഉറപ്പാക്കാൻ മോദി സർക്കാരിന് സാധിച്ചെന്നും അശ്വിനി സൂചിപ്പിച്ചു. ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമൻ, ജനറൽ സെക്രട്ടറി രതീഷ് പൊള്ളക്കട, ട്രഷറർ ഗംഗാധരൻ തച്ചങ്ങാട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണികണ്ഠൻ ചാത്തങ്കൈ. എസ്.സി മോർച്ച ജില്ലാ കമ്മിറ്റി അംഗം സുന്ദരൻ, കുമാരൻ, കരുണാകരൻ എന്നിവർ നേതൃത്വം നൽകി.