
കല്യാശ്ശേരി: ദേശീയ പാതയിലെ കീച്ചേരി സർവീസ് റോഡിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. കീച്ചേരി കവല വഴി കഴിഞ്ഞ ദിവസമാണ് വാഹനങ്ങൾ വഴിതിരിച്ചു വിട്ടത് .അഞ്ചാം പീടികയിൽ നിന്നും കീച്ചേരി വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാർ കീച്ചേരി കവലയിലെ സർവീസ് റോഡിൽ കടക്കുന്നതിനിടയിലാണ് അമിത വേഗത്തിൽ പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ വട്ടം കറങ്ങി എതിർ ദിശയിലേക്ക് തിരിഞ്ഞു. കാറിലെ സുരക്ഷാസംവിധാനം മൂലമാണ് ബക്കളം സ്വദേശികൾ രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് സർവീസ് റോഡിലെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് പൊലീസ് പഴയപാത വഴി വാഹനങ്ങൾ തിരിച്ചുവിട്ടു.