കണ്ണൂർ: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ രാഹുൽഗാന്ധി നാളെ എത്തും. രാവിലെ 11.30 മണിക്ക് ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന യു.ഡി.എഫ് മഹാ സംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് പതിനായിരക്കണക്കിനു പ്രവർത്തകർ പങ്കെടുക്കും.
കണ്ണൂർ, കാസർകോട്, വടകര നിയോജകമണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനാണ് രാഹുൽഗാന്ധിയെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കൂടുതൽ ദേശീയ നേതാക്കൾ യു.ഡി.എഫിനു വേണ്ടി പ്രചാരണത്തിനെത്തും. ഗതാഗതതടസമുണ്ടാകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ:
ജില്ലാ ആശുപത്രി പരിസരം, എൽ.ഐ.സി പരിസരം, എസ്.എൻ. പാർക്ക് പരിസരം, ടൗൺ ഹൈസ്‌കൂൾ പരിസരം.