
കാഞ്ഞങ്ങാട്: സാമ്പത്തിക ശാസ്ത്രത്തിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മനോജ്ന്റിൽ നിന്ന് പി.എച്ച്.ഡി നേടിയ വാഴക്കോട്ടെ പാലം തോട്ടെ ഡോ.ടി.എം.ശിവദാസനെ ആദരിച്ചു. ക്ഷീരകർഷകനായ നാരയണന്റെയും തമ്പായിയുടെയും മകനാണ് .ക്ഷേത്രം തന്ത്രി ഐ.കെ.കൃഷ്ണദാസ് വാഴുന്നവർ ഉപഹാര സമർപ്പണം നടത്തി.ക്ഷേത്രം പ്രസിഡന്റ് പി.വി.കുഞ്ഞി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരളക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷൻ നാരായണൻ തച്ചങ്ങാട്, ക്ഷേത്രം മേൽശാന്തി എം.ശങ്കരൻ നമ്പൂതിരി , ക്ഷേത്രരക്ഷാധികാരി എം.വി.ആലാമി പുല്ലൂർ വീട്, സമിതി ജില്ലാ സെക്രട്ടറി ടി.രമേശൻ, ക്ഷേത്രം വൈസ് പ്രസിഡന്റ് എൻ.കേളു നമ്പ്യാർ എന്നിവർ സംസാരിച്ചു. ഡോ.ശിവദാസൻ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ദേവസ്വം സെക്രട്ടറി എം.തമ്പാൻ സ്വാഗതവും സാമൂഹിക ആരാധന പ്രമുഖ് വി.കെ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.