ganesh

പാനൂർ:എൽ.ഡി.എഫ് വടകര പർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.വൈ.ജെ.ഡി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹസ്റ്റല വിക്ടോറിയ ' യുവജന റാലി സംഘടിപ്പിച്ചു. പാറാട് പുത്തൂർ വയലിൽ സമാപനം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചലചിത്ര സംവിധായകൻ ആഷിക് അബു മുഖ്യാതിഥിയായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ലീല, കെ.ധനഞ്ജയൻ, സി പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള, ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മോഹനൻ എം.എൽ.എ, എസ്.വി. ഹരിദേവ് എന്നിവർ സംസാരിച്ചു. കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. അലോഷിയും സംഘവുമവതരിപ്പിച്ച ഗാനമേള യും അരങ്ങേറി