kannadam

മടിക്കൈ: മടിക്കൈ കന്നാടം മഖാം ഉറൂസ് നാളെ മുതൽ 22 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് കോയ കാപ്പാട് അവതരിപ്പിക്കുന്ന ദഫ്, അറബന, മാപ്പിളപ്പാട്ട്, ഖവാലി, മദ്ഹ്ഗാനം. തുടർന്ന് ചടങ്ങ് അബ്ദുൾ ഖാദർ സഖാഫി ആറങ്ങാടി ഉദ്ഘാടനം ചെയ്യും. 20ന് വൈകീട്ട് 8ന് നടക്കുന്ന ചടങ്ങ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വലാത്ത് വാർഷികത്തിന് സിറാജുദ്ധീൻ തങ്ങൾ ബുഖാരി പൊൻമുണ്ടം നേതൃത്വം നൽകും. 21ന് നടക്കുന്ന സമാപന സമ്മേളനം കുഞ്ഞഹമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്യും. ആശിഖ് ദാരിമി ആലപ്പുഴ പ്രഭാഷണം നടത്തും. 22ന് വൈകീട്ട് 4ന് അന്നദാനം. വാർത്താസമ്മേളനത്തിൽ കെ.പി.ഷരീഫ് ഹാജി, സി മൊയ്തു, എം.എച്ച്.ഷരീഫ്, കെ. ലത്തീഫ്, കെ.ഫൈസൽ, അബ്ദുൾ റഹ്മാൻ ഏച്ചിക്കാനം എന്നിവർ പങ്കെടുത്തു.