
കാഞ്ഞങ്ങാട് : വണ്ണാർ വയലിലെ പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അംബേദ്ക്കർ ജയന്തി ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് സംരക്ഷണ പ്രതിജ്ഞയെടുത്തു. എഴുത്തുകാരൻ ജിനേഷ് കുമാർ എരമം പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ഡോ.സി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.ജനാർദ്ദനൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.പത്മനാഭൻ പടിഞ്ഞാറേവീട്, അനിൽ പുളിക്കാൽ , മാടിക്കാൽ നാരായണൻ എന്നിവർ സംസാരിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ പി.ഉണ്ണികൃഷ്ണനെ ആദരിച്ചു. തുടർന്ന് നടന്ന വിഷു സന്ധ്യ കണ്ണൂർ സർവ്വകലാ സിൻഡിക്കേററ് അംഗം ഡോ.എ.അശോകൻ ഉദ്ഘാടനം ചെയ്തു. ഷിജിൽ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ജനാർദ്ദനൻ പുല്ലൂർ, ബിജു മൊട്ടമ്മൽ , എം.രാജകൃഷ്ണൻ എന്നിവർ സംസാരിച്ചു.