pukasa

പയ്യന്നൂർ: പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂർ പെരിങ്ങോം മേഖല സാംസ്കാരിക ജാഥയ്ക്ക് ഓണക്കുന്ന്, പെരുമ്പ,കുന്നരു , മഹാദേവ ഗ്രാമം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.പെരുമ്പയിൽ നൽകിയ സ്വീകരണത്തിൽ പി.പി.അനൂജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ അഡ്വ.സി ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. കെ.വി. പ്രശാന്ത് കുമാർ, കെ.കെ.ഗംഗാധരൻ , എം.രാജേഷ് , എ.വി.രഞ്ജിത്ത്, കെ.പവിത്രൻ , പി.ഷിജിത്ത്, വിനോദ് പയ്യന്നൂർ , ലിജ ദിനൂപ്, വി.ടി.രഞ്ജിത്ത് പ്രസംഗിച്ചു. വി.കെ.എസ്.പാട്ടു കൂട്ടത്തിന്റെ ഗാനമേള, ഏറ്റുകുടുക്ക നാടക സംഘത്തിന്റെ നാടകം , കോക്കാട് നാരായണന്റെ ഏക പാത്ര നാടകം എന്നിവ ഇതോടനുബന്ധിച്ച് അരങ്ങേറി.