
പയ്യന്നൂർ: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അവശനായി പരിചരിക്കാൻ ആരുമില്ലാതെ പയ്യന്നൂർ തെക്കേ മമ്പലം തോളകാട്ട് വീട്ടിൽ ടി.കുമാരൻ(74) ഇനി ഹോപ്പിന്റെ തണലിൽ. പയ്യന്നൂർ പൊലീസിന്റെയും പയ്യന്നൂർ നഗരസഭ ചെയർപേഴ്സന്റെയും അഭ്യർത്ഥനകളെ തുടർന്ന് ഹോപ്പ് അധികൃതർ ഇദ്ദേഹത്തെ ഏറ്റുവാങ്ങി.പാടിയോട്ടുചാലിൽ താമസിക്കുന്ന മകൾ സവിത,പ്രദേശത്തെ വാർഡ് മെമ്പർ പുഷ്പ,പയ്യന്നുർ കൗൺസിലർ എം.പ്രസാദ് എന്നിവർ ചേർന്നാണ് കുമാരനെ ഹോപ്പിലേക്ക് യാത്രയയച്ചത്. ഹോപ്പ് സെന്റർ പ്രസിഡന്റ് ഇ.കുഞ്ഞിരാമൻ, സെന്റർ ട്രഷറർ വി.മാധവൻ, ജാക്വിലിൻ ബിന്ന സ്റ്റാൻലി, എക്സിക്യൂട്ടീവ് മെമ്പർ കെ.ദേവകി , ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹൻ എന്നിവർ കുമാരന് ചികിത്സയും തുടർപരിചരണവും ഉറപ്പു നൽകി.വർഷങ്ങളോളം പയ്യന്നുർ ഭാഗത്ത് തെരുവിൽ ലോട്ടറി വിറ്റു നടന്നിരുന്നയാളാണ് കുമാരൻ.