ambadi
പൊള്ളയിൽ അമ്പാടി

നീലേശ്വരം: തന്റെ 95-ാം വയസ്സിലും, ആദ്യ തിരഞ്ഞെടുപ്പ് ഓർമ്മയിലാണ് പള്ളിക്കരയിലെ തലമുതിർന്ന സി.പി.എം നേതാവ് പൊള്ളയിൽ അമ്പാടി. തേജസ്വിനി പുഴയിൽ കാര്യങ്കോട്- മുക്കട റൂട്ടിൽ ബോട്ടിൽ ജോലിക്കാരനായിരുന്ന അമ്പാടി ജോലി രാജിവെച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.

1962ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എൻ.ജി. കമ്മത്തിന്റെ കൂടെ വോട്ട് പിടിക്കാനായി ഇറങ്ങിയതെന്ന് ഇന്നും അമ്പാടി ഓർക്കുന്നു. പിന്നീട് 1957 ൽ ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാടും കല്ലളൻ വൈദ്യരും മത്സരിച്ച തിരഞ്ഞെടുപ്പിലും സജീവമായി തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനായി രംഗത്തുണ്ടായിരുന്നു.

അക്കാലത്ത് വാഹനങ്ങൾ ഇല്ലാത്തതിനാൽ അനുയായികളെയും കുട്ടി മെഗാ ഫോണിൽ ഉച്ചത്തിൽ വിളിച്ച് പറയുകയായിരുന്നു പതിവ്. അതുപോലെ കാര്യങ്കോട് പുഴയിൽ തോണിയിൽ സന്ധ്യക്ക് ഇറങ്ങി മുക്കട വരെ മെഗാഫോണിൽ വിളിച്ചറിയിക്കുന്ന പതിവ് ഉണ്ടായിരുന്നു. പിറ്റേന്ന് പുലർച്ചെയാണ് കാര്യങ്കോട് തിരിച്ചെത്തുക. ഇത്തവണയും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്നാണ് അമ്പാടിയേട്ടന്റെ ആഗ്രഹം.