kgpa-sammelanm
കേരള ഗവ. ഫാര്‍മസിസ്റ്റ് സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഡോ.ഷാന്റി ( ജില്ലാ ആര്‍.സി. എച്ച് ഓഫീസര്‍) ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തപ്പെട്ട സ്ഥാപനങ്ങളിൽ, ഫാർമസിസ്റ്റുമാരുടെ അധികം തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷാന്റി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഷാജി അധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി എം.വി. മണികണ്ഠൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിനോദ് കുമാർ, ഇ.പി മുരളീധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ് മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: എം. ഷാജി (പ്രസിഡന്റ്), എം. ശബാന (സെക്രട്ടറി), ശ്രീന ഗോപാൽ, അബ്ദുൾ നാസർ (വൈസ് പ്രസിഡന്റുമാർ), വി.എസ് ഷൈലജ, എം.പി. ബിലാൽ മുഹമ്മദ് (ജോയിന്റ് സെക്രട്ടറിമാർ), എം.വി. രാജീവ് (ട്രഷറർ).