aarogya
ആരോഗ്യ ജാഗ്രത ക്യാമ്പയിൻ ശില്പശാല നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: ആരോഗ്യ ജാഗ്രതാ ക്യാമ്പയിൻ കർമ്മ പരിപാടി ആവിഷ്കരിക്കുന്നതിനും, നടപ്പിലാക്കുന്നതിന്റെയും ഭാഗമായി നഗരസഭയുടേയും താലൂക്ക് ആശുപത്രിയുടേയും നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. സജിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സി. ജയ, ഡോ. പി.വി. ജയരാജൻ, പബ്ലിക് ഹെൽത്ത് നഴ്സ് കെ. വിലാസിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. സന്തോഷ് കുമാർ സംസാരിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഇ. നന്ദകുമാർ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്ലീൻ സിറ്റി മാനേജർ എ.വി. മധുസൂദനൻ ക്ലാസ്സെടുത്തു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും, ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ ഓടകൾ ശുചീകരിക്കുകയും, ചെറുയിടങ്ങൾ, മാലിന്യകൂനകൾ, വെള്ളക്കെട്ടുകൾ എന്നിവ നീക്കം ചെയ്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.