culvert
കൾവർട്ടിന്റെ അടിഭാഗം

പരിയാരം: മാതമംഗലം റോഡിൽ കാലപ്പഴക്കത്താൽ കൾവർട്ടുകൾ നാശത്തിന്റെ വക്കിൽ. കടന്നപ്പള്ളി കുറ്റിയാട്ടുംതാഴെ പാടശേഖരത്തിൽ കൂടി കടന്നുപോകുന്ന റോഡിലെ രണ്ട് കൾവർട്ടുകളാണ് കാലപ്പഴക്കത്താൽ നാശത്തിലായി അപകട ഭീഷണി ഉയർത്തുന്നത്. വർഷങ്ങൾ പഴക്കമുള്ളതിനാൽ കമ്പികൾ ദ്രവിച്ച് കോൺക്രീറ്റുകൾ ഇളകിയ നിലയിലുമാണ്.

ചന്തപ്പുര ഭാഗത്തുനിന്ന് വിളയാങ്കോട്ടേക്കും നിരവധി ആരാധനാലയങ്ങളിലേക്കും കടന്നുപോവുന്ന റോഡാണിത്. കടന്നപ്പള്ളി തെക്കെക്കര എൽ.പി, കടന്നപ്പള്ളി യു.പി, ഹൈസ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡിലാണ് ഈ അപകടക്കെണി. കൾവർട്ടിന്റെ കരിങ്കല്ലുകൾ കൊണ്ടുണ്ടാക്കിയ ഭിത്തിയും തകർന്നിട്ടുണ്ട്. അധികൃതർ എത്രയും പെട്ടെന്ന് ശോചനീയവസ്ഥയിലായ കൾവർട്ട് പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്‌.