കാഞ്ഞങ്ങാട്: നാടകത്തിന് സ്വതന്ത്രമായി സാമൂഹ മാറ്റത്തിന് സാധിക്കുമെന്ന് തെളിയിച്ച സാമൂഹ്യ പരിഷ്‌കർത്താവും അതുല്യ പ്രതിഭയുമായിരുന്നു വിദ്വാൻ പി കേളുനായരെന്ന് പ്രമുഖ സംഗീതജ്ഞൻ ടി.പി ശ്രീനിവാസൻ പറഞ്ഞു. തെക്കൻ കേരളത്തിലാണ് വിദ്വാൻ പി ജനിച്ചിരുന്നതെങ്കിൽ ലോകം അറിയുന്ന ആളായി അദ്ദേഹം മാറുമായിരുന്നു. വിദ്വാൻ പി കേളു നായർ ട്രസ്റ്റ് നേതൃത്വത്തിൽ നടത്തിയ 95-ാമത് വിദ്വാൻ പി സ്മൃതി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ വെള്ളിക്കോത്ത് അരയാൽ തറയിൽ പുഷ്പാർച്ചന നടത്തി. വിദ്വാൻ പി സമ്പൂർണ്ണ കൃതികളുടെ പ്രീ പബ്ലിക്കേഷൻ പോസ്റ്റർ പ്രകാശനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ ഡോ. പി. പ്രഭാകരൻ നിർവഹിച്ചു. വിദ്വാൻ പിയും വടക്കേ മലബാറിലെ സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ പി.വി ജയരാജിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടത്തി.