kodakad-
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിലിക്കോട് പഞ്ചായത്ത് ജനകീയ ശാസ്ത്ര സംവാദം കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കാലിക്കടവ്: ശാസ്ത്രബോധവും മതേതരത്വവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളാണെന്ന് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറിയുമായ കൊടക്കാട് നാരായണൻ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിലിക്കോട് പഞ്ചായത്ത് ജനകീയ ശാസ്ത്ര സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പേസ് സയൻസ്, ന്യൂക്ലിയർ സയൻസ്, ഐ.ടി, മോളിക്യുലാർ ബയോളജി തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്ര സാക്ഷരത പ്രചരിപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കടവ് രമ്യ ഫൈൻ ആർട്സ് ഹാളിൽ നടന്ന ചടങ്ങിൽ ടി.വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ദേശീയ ഐക്കോൺ അവാർഡ് നേടിയ രതീഷ് പിലിക്കോടിനെ അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി പി.പി. രാജൻ, ജില്ലാ ട്രഷറർ കെ. പ്രേമരാജ്, എം.കെ. വിജയകുമാർ, കെ.പി. രാമചന്ദ്രൻ, ഭരതൻ പിലിക്കോട് സംസാരിച്ചു.