കണ്ണൂർ: പാനൂർ തൃപ്പങ്ങോട്ടൂരിലെ മുളിയത്തോട് ബോംബ് സ്ഫോടനക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. വെടിമരുന്ന് നൽകിയ വടകര മടപ്പള്ളി സ്വദേശി ബാബു, കിഴക്കെ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.

രജിലേഷും ജിജോഷുമാണ് വെടിമരുന്ന് വാങ്ങി മുഖ്യപ്രതികൾക്ക് കൈമാറിയത്. കേസിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. രണ്ടു പേർ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറിൻ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഈ കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ ഒൻപതു പേർ റിമാൻഡിലാണ്. ബോംബ് നിർമ്മാണത്തിനായി വെടിമരുന്ന് നൽകിയ ആളെയും കണ്ടെത്തിയതോടെ അന്വേഷണം അന്തിമ ഘട്ടത്തിലാണ്.