വെള്ളിക്കോത്ത്: നെഹ്റു ബാലവേദി ആൻഡ് സർഗ്ഗ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്വാൻ പി അനുസ്മരണവും കേരളോത്സവ മത്സര വിജയികൾക്കുള്ള അനുമോദനവും നടന്നു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ശശിധരൻ മങ്കത്തിൽ ഉദ്ഘാടനം നിർവഹിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ക്ലബ്ബ് രക്ഷാധികാരി അഡ്വക്കറ്റ് പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് എം.സി. ജോസ് കേരളോത്സവ മത്സര വിജയികളെ അനുമോദിച്ചു. ക്ലബ്ബ് രക്ഷാധികാരി പി. മുരളീധരൻ, യംഗ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ് പി.പി കുഞ്ഞികൃഷ്ണൻ നായർ, സർഗ്ഗവേദി യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് എ.വി രൂപേഷ്, വനിതാ വേദി പ്രസിഡന്റ് പി.പി ആതിര, എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് എസ്. ഗോവിന്ദരാജ് സ്വാഗതവും ബാലവേദി പ്രസിഡന്റ് പി.പി അർജ്ജുൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.