ldf
എൽ.ഡി.എഫ് ബല്ല ലോക്കൽ തിരഞ്ഞെടുപ്പ് റാലി ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കാസ‌ർകോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണന്റെ വിജയത്തിനായി നടന്ന ബല്ല ലോക്കൽ തിരഞ്ഞെടുപ്പ് റാലി നെല്ലിക്കാട്ട് ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.ഡിയെ കാണിച്ചാണ് ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പിണറായിയുടെ രോമത്തിനു പോറലേൽക്കാൻ കേരളം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും മധുസൂദനൻ പറഞ്ഞു. വെങ്കടേഷ് കാഞ്ഞങ്ങാട് അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.വി രാഘവൻ, എം. രാഘവൻ, കെ. കുഞ്ഞിക്കണ്ണൻ, പ്രവീൺ മാവുങ്കാൽ എന്നിവർ പ്രസംഗിച്ചു. സേതു കുന്നുമ്മൽ സ്വാഗതം പറഞ്ഞു. മേലാങ്കോട്ട് നിന്ന് ആരംഭിച്ച റാലിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ലത, കൗൺസിലർ എൻ. ഇന്ദിര എന്നിവർ നേതൃത്വം നൽകി.