പരിയാരം: വേറിട്ട ആശയങ്ങളും പ്രചാരണവുമായി സ്വതന്ത്ര സ്ഥാനാർത്ഥി സി. ബാലകൃഷ്ണൻ യാദവ്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ ബലൂൺ അടയാളത്തിൽ മത്സരിക്കുന്ന ഇദ്ദേഹം മുന്നോട്ടുവെക്കുന്നത് പ്രകൃതിസംരക്ഷണവും കൃഷിയുടെ വീണ്ടെടുപ്പുമാണ്. കൃഷിയും പ്രകൃതിയും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നതാണെന്നും ഒന്നിനെ സംരക്ഷിച്ചാൽ മറ്റെതും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കാര്യകാരണസഹിതം വ്യക്തമാക്കുന്നു. റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ഇദ്ദേഹം 2020ൽ തളിപ്പറമ്പ് നഗരസഭയിലേക്കും 21ൽ നിയമസഭയിേലക്കും സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. ഇത്തവണ കണ്ണൂർ പാർലമെന്റിലേക്കും കാസർകോട്ടും നോമിനേഷൻ സമർപ്പിച്ചുവെങ്കിലും കാസർകോട്ടേതേ ഒരു രേഖയുടെ അഭാവം കാരണം തള്ളപ്പെടുകയായിരുന്നു. ആരോടും സംഭാവനകൾ സ്വീകരിക്കാതെ സ്വന്തമായി പണമെടുത്താണ് പ്രചാരണം. പടപ്പേങ്ങാട് സ്വദേശിയായ ഇദ്ദേഹം തൃച്ചംബരത്താണ് ഇപ്പോൾ താമസിക്കുന്നത്.