
കാഞ്ഞങ്ങാട്:സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപനത്തിന്റെ 33 ാ മത് വാർഷിക ദിനാചരണം ജില്ലാ സാക്ഷരതാ മിഷന്റെ അഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാവുങ്കാൽ രാംദാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആചരിച്ചു. കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ മോണിറ്ററിംഗ് കോഡിനേറ്റർ ഷാജു ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരത സമിതി അംഗം കെ.വി.വിജയൻ സമ്പൂർണ്ണ സാക്ഷരതാ ദിന സന്ദേശം നൽകി.പപ്പൻ കുട്ടമത്തിനെ ജില്ലാ കോഡിനേറ്റർ പി.എൻ.ബാബു ആദരിച്ചു. സി പി.വി.വിനോദ് കുമാർ, കെ.ഗിരിജ, കെ.വിക്രമൻ , നോഡൽ പ്രേരകുമാരായ എം.ഗീത, ആയിഷ മുഹമ്മദ്, പ്രേരകുമാരായ എം.നാരായണി, വി.രജനി, എം.ശാലിനി, എം.ബാലാമണി എന്നിവർ സംസാരിച്ചു. സി കെ.കൃഷ്ണൻ, വി.സരിത രജനി പള്ളിക്കര എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.