ranjith

കാസർകോട്: മണ്ഡലത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും നേടിയെടുക്കുന്നതിലും നിലവിലെ എം.പി സമ്പൂർണ്ണ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കായിക മേഖലയിൽ പരിശീലനം നൽകി പരിപോഷിപ്പിക്കുന്നതിനും വിനോദത്തിനും മണ്ഡലത്തിൽ ആവശ്യത്തിന് മൈതാനങ്ങളില്ല. സംസ്ഥാന സർക്കാരിൽ സമർദ്ദം ചെലുത്തി എയിംസ് നേടിയെടുക്കുന്നതിൽ എം.പി പരാജയപ്പെട്ടുവെന്നും രഞ്ജിത്ത് പറഞ്ഞു. എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം. നാരായണ ഭട്ട്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജനറൽ സെക്രട്ടറി വിജയ കുമാർ റൈ, സംസ്ഥാന കമ്മിറ്റി അംഗം സി. നാരായണൻ, വി. രവീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.