postel

കണ്ണൂർ: ജില്ലയിൽ വോട്ടർ ഫെസിലിറ്റി സെന്റർ (വി.എഫ്.സി) വഴി വോട്ട് ചെയ്തത് 1660 പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ.

ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി പരിശീലനം നടന്ന കേന്ദ്രങ്ങളിലാണ് വി.എഫ്.സി സെന്ററുകൾ ഒരുക്കിയത്. ആകെ 2085 പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകളാണ് മറ്റ് ജില്ലകളിലേക്ക് അയച്ചത്. ഇതിൽ 1122 പേരുടെ പോസ്റ്റൽ ബാലറ്റുകളാണ് വോട്ടിംഗിനായി ലഭ്യമാക്കിയത്.ബാലറ്റ് ലഭിക്കാൻ ബാക്കിയുള്ളവർക്ക് 22മുതൽ 24 വരെ ജില്ലാ കേന്ദ്രമായ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക വുമൺസ് കേളേജിൽനിന്നും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരമൊരുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ജീവനക്കാരിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചവർക്കും ഈ സെന്ററിൽ വോട്ട് ചെയ്യാം.ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കാനായി ഉദ്യോഗസ്ഥർക്ക് അവരവരുടെ നിയോജക മണ്ഡലങ്ങളിലെ എ.ആർ.ഒ മാർക്ക് 22 വരെ അപേക്ഷ സമർപ്പിക്കാം.