bike-rali

കണ്ണൂർ: ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റാലി ജില്ലാ കളക്ടർ അരുൺ കെ വിജയൻ, പൊലീസ് ഒബ്സർവർ സന്തോഷ് സിംഗ് ഗൗർ, സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ, അസി.കളക്ടർ അനൂപ് ഗാർഗ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂർ നഗരത്തിലൂടെ ബൈക്ക് റാലി നടത്തിയത്. വോട്ടറായതിൽ അഭിമാനിക്കുക, വോട്ട് ചെയ്യാൻ തയ്യാറാകുക, ഒരു വോട്ടും പാഴാക്കരുത്, എന്റെ വോട്ട് എന്റെ ഭാവി തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു ബൈക്ക് റാലി. കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പൊതുനിരീക്ഷകൻ മാൻവേന്ദ്ര പ്രതാപ് സിങ് ഫ്ളാഗ് ഓഫ് ചെയ്തു. കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി സ്റ്റേഡിയം കോർണർ, പുതിയ ബസ് സ്റ്റാൻ‌ഡ്, ബർണശ്ശേരി എന്നിവിടങ്ങിൽ പര്യടനം നടത്തി പയ്യാമ്പലം ബീച്ചിൽ സമാപിച്ചു.