പാനൂർ: വടകര മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടന പരിപാടിയുടെ സ്വീകരണ കേന്ദ്രങ്ങളിൽ യുവമോർച്ച നേതൃത്വത്തിൽ ഫ്ളാഷ് മോബ് നടത്തി. യുവമോർച്ച വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി. ശ്രുതിയുടെ നേതൃത്വത്തിലാണ് ഫ്ളാഷ് മോബ് നടത്തിയത്. സ്ഥാനാർത്ഥി എത്തുന്നതിനു മുൻപേ സ്വീകരണ കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് അവതരിപ്പിക്കുകയാണ് ചെയ്യുന്നുത്. പൊയിലൂരിലെ സനവാസു, ചന്ദനവാസു, വേദ ലക്ഷ്മി, അഭതാര, നീതു, നന്ദന, വിസ്മയ, സിയ, ആദിത്യ, ശ്രുതി എന്നിവരാണ് ഫ്ളാഷ് മോബ് അവതരിപ്പിക്കുന്നത്. എല്ലായിടത്തും നിരവധിപേർ പരിപാടി കാണാൻ എത്തിയിരുന്നു. മറ്റു മണ്ഡലങ്ങളിലും യുവമോർച്ച നേതൃത്വത്തിൽ ഫ്ളാഷ് മോബ് പരിപാടി നടത്തി വരുന്നു. കൂത്തുപറമ്പ്, പാനൂർ മേഖലകളിലാണ് ഇന്നലെ പര്യടനം നടന്നത്. കൂത്തുപറമ്പ് കിണവക്കലിൽ നിന്ന് ആരംഭിച്ച പര്യടനം പൊയിലൂരിൽ സമാപിച്ചു.