vote
വോട്ട്

കണ്ണൂർ: തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശപ്രകാരം ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിന് വോട്ടർ ഫെസിലിറ്റേഷൻ സെന്റർ തിങ്കളാഴ്ച മുതൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കേളേജിൽ പ്രവർത്തനം തുടങ്ങും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ അർഹതപ്പെട്ടവർക്ക് തിരിച്ചറിയൽ രേഖയുമായി എത്തി വോട്ട് രേഖപ്പെടുത്താം. കേന്ദ്രത്തിൽ ഏഴ് കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏപ്രിൽ 24 വരെ ഈ സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താം. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർമാർ, ഡ്രൈവർമാർ, ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ, വരണാധികാരിയുടെയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെയും നോഡൽ ഓഫീസർമാരുടെയും ഓഫീസുകളിൽ നിയോഗിക്കപ്പെട്ടവർ തുടങ്ങിയവരിൽ ഫോറം 12 മുഖേന പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചവർക്കാണ് അവസരം.