 
കണ്ണൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ മൂന്നാം ഘട്ടവും വോട്ടഭ്യർത്ഥിച്ച് കെ. സുധാകരൻ പര്യടനം നടത്തി. മാലൂർ സിറ്റിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ. അജീർ പര്യടനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എൽ.ഡി.എഫിന് ജനാധിപത്യ ബോധമില്ലെന്ന് അജീർ പറഞ്ഞു. ജനാധിപത്യം എന്നാൽ സ്വതന്ത്രവും നീതിപൂർവ്വകവുമായ തിരഞ്ഞെടുപ്പാണ്. കണ്ണൂർ പാർലിമെന്റിനകത്ത് 200 ഓളം ബൂത്തുകളിൽ ജനാധിപത്യമില്ല. ഇന്ത്യ മഹാരാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണം. ഇന്ത്യയിലെ ദുർബലമായ പ്രസ്ഥാനമായി സി.പി.എം മാറി. ഫാസിസ്റ്റുകളുടെ സങ്കുചിത ദേശീയ വാദമാണ് ബി.ജെ.പി ഉയർത്തുന്നത്. ഇതിൽ കമ്യൂണിസ്റ്റുകാർ ആർക്കൊപ്പമാണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അജീർ പറഞ്ഞു. അയ്യപ്പൻ തോടിൽ പൊതുയോഗത്തോടെ പര്യടനം സമാപിച്ചു. നേതാക്കളായ അബൂട്ടി, രാജീവൻ എളയാവൂർ, പി.വിജയൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.