
കാസർകോട്:കെ പി എസ്.ടി. എ കാസർകോട് ഉപജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.കണ്ണൂർ സർവ്വകലാശാല ബഹുഭാഷാ പഠനകേന്ദ്രം ഡയറക്ടർ ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.എ.ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി. എ ജില്ലാസെക്രട്ടറി പി.ടി.ബെന്നി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജോമി ടി.ജോസ്, സംസ്ഥാന സമിതിയംഗം അശോകൻ കോടോത്ത്, സംസ്ഥാന കൗൺസിൽ അംഗം സ്വപ്ന ജോർജ് ,ജില്ലാ വൈസ് പ്രസിഡന്റ് കെ.സുഗതൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജയദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ സന്ധ്യ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജ്യോതി ലക്ഷ്മി, ജില്ലാ എക്സിക്യുട്ടീവ് അംഗം രജനി കെ.ജോസഫ് എന്നിവർ സംസാരിച്ചു. ഹരീഷ് പ്രസാദ് പേറയിൽ സ്വാഗതവും ഷൈമ പറമ്പത്ത് നന്ദിയും പറഞ്ഞു.